എഗ്ഗ് കട്ലറ്റ് തയ്യാറാക്കിയത്:- സോണിയ അലി കോഴിമുട്ട-2 ഉരുളന്കിഴങ്-2 സവാള -1 ജീരകം -കാൽ ടീസ്പൂൺ പച്ചമുളക് -2 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ ചോളം വേവിച്ചത് - 2 ടേബിൾ സ്പൂൺ ക്രീം ചീസ് -1ടീസ്പൂൺ ബ്രെഡ് പൊടിച്ചത് -1കപ് മല്ലിയില -ആവശ്യത്തിന് ഇറച്ചി മസാല പൌഡർ /ഗരം മസാല പൌഡർ ,ഉപ്പ് -ആവശ്യത്തിന് ഓയിൽ -വറുക്കാൻ ഉണ്ടാക്കുന്ന വിധം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുളന്കിഴങ് ,ഉപ്പിട്ട് പുഴുങ്ങി തൊലി മാറ്റി പൊടിച്ചു വെക്കുക. ഒരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ജീരകം ചേർത്ത് സവാള, പച്ചമുളക് വഴറ്റുക .ഇഞ്ചി-വെളുത്തുള്ളി പേയ്സ്റ്റും ചേർത്ത് വഴറ്റുക , ഇറച്ചി മസാല പൊടിയും ,ഉപ്പും ചേർത്ത് മൂപ്പിക്കുക. ശേഷം കോഴിമുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക.ഒരു മിനിറ്റിനു ശേഷം ഈ കൂട്ടിലേക്ക് ചിക്കി ചേർക്കാം .മല്ലിയില അരി ഞ്ഞത് ചേർക്കാം . ഇത് ഉരുളന്കിഴങ് പൊടിച്ചതിലേക്കു ചേർത്ത് നന്നായി യോജിപ്പിക്കുക. (അല്പം ചോളം വേവിച്ചത്, ക്രീം ചീസ് എന്നിവ ചേർക്കാം ) ഈ കൂട്ട് കുറെശ്ശേ എടുത്തു ഉള്ളം കയ്യിൽ വെച്ച് പരത്തി ഇഷ്ട്ടമുള്ള ഷേപ്പ് ആക്കി മുട്ടയിലും ,ബ്രെഡ് പൊടിയിലും പൊതിഞ്ഞു മീഡിയം തീയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക . ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comments
Post a Comment